റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇമെയിൽ: samkhiyarathnam@gmail.com
2024 ഓഗസ്റ്റ് 14 1199 കർക്കടകം 30 ബുധനാഴ്‌ച
അശ്വതി: സർവ്വകാര്യ വിജയം, ശത്രുക്കൾ മിത്രങ്ങളാകും, അവിചാരിത ധനലാഭം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും.
ഭരണി: ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങൾ കൂടും. സ്വത്തു തർക്കങ്ങൾ ഒത്തു തീർപ്പിലെത്തും, സാങ്കേതിക രംഗത്ത് അവസരങ്ങളും ഉയർച്ചയും, ധനവർദ്ധന.
കാർത്തിക: ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും, സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനം വർദ്ധിക്കും.
രോഹിണി: പദ്ധതികൾ വേഗത്തിൽ നടപ്പാക്കും. കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും ഉണ്ടാകും. കലാരംഗത്ത് നിന്നും പുരസ്‌കാരങ്ങളോ പുതിയ അവസരങ്ങളോ കിട്ടും.
മകയിരം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. വാഹന ഇടപാടിൽ ലാഭം ഉണ്ടാകും. കച്ചവടക്കാർ വ്യാപാരം വികസിപ്പിക്കും.
തിരുവാതിര: പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. സൗഹൃദങ്ങൾ വന്നുചേരും,അപ്രതീക്ഷിതമായി സുഹൃത്തുക്കൾ സഹായിക്കും.
പുണർതം: ചില നേതൃത്വ സ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരും. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കരസ്ഥമാക്കും. ആരോഗ്യ നില കൂടുതൽ മെച്ചപ്പെടും.
പൂയം: ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസത പ്രകടമാക്കും.
ആയില്യം: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിയോഗികൾ വർദ്ധിക്കും. രഹസ്യങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്.
മകം: സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കുടുംബ പരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.
പൂരം: കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശങ്ങൾ അനുഭവപ്പെടും. സന്താനങ്ങളുടെ ആവശ്യത്തിന് ധനം മാറ്റി വയ്‌ക്കേണ്ടി വരും.
ഉത്രം: പണം കടം കൊടുക്കും. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരു സ്ഥാനീയരിൽ നിന്നുഗുണകരമായ അനുഭവങ്ങൾ ഉണ്ടാവും.സ്‌നേഹ ബന്ധങ്ങൾ വിവാഹത്തിൽ എത്തിച്ചേരും.
അത്തം: പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് നേട്ടങ്ങൾ.
ചിത്തിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും.
ചോതി: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.
വിശാഖം: അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വർദ്ധിക്കും. ആരോഗ്യപരമായി അനുകൂല സമയം. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഭൂമിയുടെ ക്രയ വിക്രയങ്ങളിൽ ലാഭം.
അനിഴം: ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും, ദമ്പതികൾ തമ്മിലുള്ള കലഹങ്ങളും മറ്റും അവസാനിക്കും.
കേട്ട: ഉല്ലാസ യാത്രകൾ, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, ദേവാലയ ദർശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.
മൂലം: സ്വന്തം കുടുംബാംഗങ്ങളോട് നീതി പുലർത്തും, ദാനശീലം ഉണ്ടാകും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും.
പൂരാടം: കലാപരമായ കാര്യങ്ങളിൽ വിജയം, യാത്ര ചെയ്യാൻ യോഗം, വിവാഹകാര്യങ്ങളിൽ തീരുമാനം.
ഉത്രാടം: ബന്ധുക്കൾ മൂലം നേട്ടം, രോഗശാന്തി, കലഹം പരിഹരിക്കാൻ സാധിക്കും, വൃഥാപവാദങ്ങളിൽ നിന്നും മോചനം.
തിരുവോണം: സന്താനസുഖം, സൗന്ദര്യ ബോധം വർദ്ധിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും അതിൽ വിജയിക്കുകയും ചെയ്യും.
അവിട്ടം: വിശേഷ വസ്തുക്കൾ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംബര വസ്തുക്കൾ ശേഖരിക്കും.
ചതയം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളിൽ നിന്നും മോചനം നേടണം, മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും.
പൂരുരുട്ടാതി: സ്ത്രീകൾ മുഖേനെ സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, അന്യദേശ വാസം, ആരോഗ്യപരമായി കരുതൽ വേണം.
ഉത്രട്ടാതി: കലഹങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം, നിസ്സാര കാര്യങ്ങളാൽ ജോലിക്ക് കുഴപ്പങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാമ്യം നിൽക്കരുത്.
രേവതി: എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുർവാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം.