പാരീസ് : 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഒളിമ്പിക്സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തിതാരം വിനേഷ് ഫോഗാട്ട് നൽകിയ അപ്പീലിൽ വിധി പറയുന്നത് അന്താരാഷ്ട്ര കായിക കോടതി വെള്ളിയാഴ്ചത്തേക്ക് നീട്ടി. ഇന്നലെ വിധിപ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. ശനിയാഴ്ച കേസിന്റെ വാദം പൂർത്തിയായിരുന്നു.എന്നാൽ രേഖകൾ സമർപ്പിക്കാൻ ആർബിട്രേറ്റർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് വിധി വൈകിയത്.