vinesh

കോടതി വരാന്തയിലെ വിനേഷ്

വെള്ളി കിട്ടുമോയെന്ന് വെള്ളിയാഴ്ച അറിയാം

പാരീസ് : 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ തനിക്ക് നിഷേധിക്കപ്പെട്ട ഒളിമ്പിക് മെഡൽ കോടതി വഴിയെങ്കിലും തിരിച്ചുകിട്ടുമോ എന്നറിയാനുള്ള ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന്റെ കാത്തിരിപ്പ് നീളുന്നു. ഇന്നലെ വിധിപ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച കേസിന്റെ വാദം പൂർത്തിയായിരുന്നു.എന്നാൽ രേഖകൾ സമർപ്പിക്കാൻ ആർബിട്രേറ്റർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് വിധി വൈകിയത്.

50 കിലോഗ്രാം വരെ ഭാരമുള്ള വനിതകളുടെ ഫ്രീ സ്റ്റൈൽ ഗുസ്തി മത്സരത്തിന്റെ ആദ്യ ദിനം മൂന്ന് വിജയങ്ങൾ നേടി ഫൈനലിൽ എത്തിയിരുന്ന വിനേഷ് പിറ്റേന്ന് രാവിലെ ഫൈനലിന് മുന്നോടിയായുള്ള തൂക്ക പരിശോധനയിൽ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യയാക്കപ്പെട്ടത്. ഇതിനെതിരെ സംഘാടക സമിതിക്ക് നൽകിയ പരാതി തള്ളിയതിനെത്തുടർന്നാണ് കായിക കോടതിയെ സമീപിച്ചത്. ​ഒ​ളി​മ്പി​ക്സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​കാ​യി​ക​ ​കോ​ട​തി​യു​ടെ​ ​പ്ര​ത്യേ​ക​ ​ബ​ഞ്ചി​ലാ​ണ് ​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ശ​നി​യാ​ഴ്ച​ ​വാ​ദം​ ​പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ർ​ബി​ട്രേ​റ്റ​ർ​ക്ക് ​രേ​ഖ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാ​നാ​യി​ ​ഞാ​യ​റാ​ഴ്ച​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഒ​ൻ​പ​ത​ര​ ​വ​രെ​ ​കോ​ട​തി​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു .

പ്രത്യേക ബഞ്ചിൽ നൽകുന്ന അപ്പീലുകൾ 24 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് കായിക കോടതിയുടെ ചട്ടം. എന്നാൽ വിശദമായ പഠനം ആവശ്യമായ കേസുകൾക്ക് റൂൾ 18 പ്രകാരം സമയം നീട്ടിനൽകാൻ അഡ്ഹോക്ക് ഡിവിഷന്റെ പ്രസിഡന്റിന് കഴിയും.


ര​ണ്ട് ​അ​പ്പീ​ലു​കൾ
ര​ണ്ട് ​അ​പ്പീ​ലു​ക​ളാ​ണ് ​വി​നേ​ഷ് ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ത​ന്നെ​ ​ഫൈ​ന​ലി​ൽ​ ​മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു​ ​ആ​ദ്യ​ ​അ​പ്പീ​ൽ.​ ​ഇ​ത് ​ആ​ദ്യം​ത​ന്നെ​ ​കോ​ട​തി​ ​ത​ള്ളി​യി​രു​ന്നു.​ ​സെ​മി​ഫൈ​ന​ൽ​ ​വ​രെ​ ​താ​ൻ​ ​ഭാ​ര​ക്കൂ​ടു​ത​ൽ​ ​ഇ​ല്ലാ​തെ​യാ​ണ് ​മ​ത്സ​രി​ച്ച​തെ​ന്നും​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​യ​ത് ​നി​യ​മ​വി​ധേ​യ​മാ​യി​ട്ടാ​ണെ​ന്നും​ ​അ​തി​നാ​ൽ​ ​വെ​ള്ളി​മെ​ഡ​ൽ​ ​പ​ങ്കി​ട​ണ​മെ​ന്നു​മാ​യി​രു​ന്നു​ ​ര​ണ്ടാ​മ​ത്തെ​ ​അ​പ്പീ​ൽ.​ ​ഇ​തി​ന്മേ​ലാ​ണ് ​വാ​ദം​ ​ന​ട​ന്ന​ത്. ഓ​ൺ​ലൈ​നാ​യി​ ​ന​ട​ന്ന​ ​വാ​ദ​ത്തി​ൽ​ ​ നാലംഗ ഫ്രഞ്ച് അഭിഭാകഷക സംഘത്തിനൊപ്പം സു​പ്രീം​ ​കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഹ​രീ​ഷ് ​സാ​ൽ​വേ​യും​ വി​ദു​ഷ്പ​ദ് ​സിം​ഘാ​നി​യ​യും​ ​വി​നേ​ഷി​ന് ​വേ​ണ്ടി​ ​ഹാ​ജ​രാ​യി.

സാദ്ധ്യത തെളിയുന്നുവോ ?

കേസിൽ വിധി പറയുന്നത് കോടതി വീണ്ടും നീട്ടിവച്ചത് വിനേഷിന് അനുകൂലമായ സാദ്ധ്യതകൾക്ക് വഴിതുറക്കുന്നതാണെന്നാണ് നിയമവൃത്തങ്ങളിലെ സംസാരം. കേസിൽ വിനേഷിന്റെ ഭാഗത്ത് ന്യായമില്ലെങ്കിൽ കായിക കോടതി തുടക്കത്തിലേ തള്ളുമായിരുന്നു. വിനേഷ് നൽകിയ രണ്ട് അപ്പീലുകളിൽ ആദ്യത്തേത് തള്ളിയത് ഇതിന്റെ സൂചനയാണ്. ഇവിടെ തള്ളിയാൽ മറ്റൊരു കോടതി ഇല്ലാത്തതിനാൽ വിനേഷിന് അനുകൂലമായത് ഉൾപ്പടെ എല്ലാ വാദങ്ങളും വിശദമായി പരിഗണിച്ചേ കോടതി തീരുമാനമെടുക്കൂ എന്നതിന്റെ സൂചനയാണ് വിധി പ്രസ്താവം നീട്ടിവച്ചത് എന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.

വസ്ത്രഭാരം ചൂണ്ടിക്കാട്ടി സാൽവേ

ശരീര ഭാരം അളക്കുമ്പോൾ വസ്ത്രത്തിന്റെ ഭാരം കൂടി ചേർത്താണ് അളക്കുന്നതെന്നും സാധാരണ ഗതിയിൽ അത് നൂറു ഗ്രാമിൽ കൂടുമെന്നും ഹാരീഷ് സാൽവേ വാദമുയർത്തിയിരുന്നു. അതിനാൽതന്നെ വിനേഷിന് ഇളവ് നൽകാവുന്നതാണെന്ന് സാൽവേ ചൂണ്ടിക്കാട്ടി. ഭാരപരിശോധന സമയത്ത് ഒറ്റവസ്ത്രം മാത്രം ധരിക്കാനാണ് ഗുസ്തി ഫെഡറേഷന്റെ നിയമം.