ദുബായ്: തൊഴിൽ നിയമത്തിൽ ഭേദഗതി പ്രഖ്യാപിച്ച് യു.എ.ഇ. ഭേദഗതി പ്രകാരം നിയമ ലംഘനങ്ങൾ നടത്തുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ചുമത്തും. തൊഴിലുടമകൾ വർക്ക് പെർമിറ്റ് ഇല്ലാത്തയാൾക്ക് ജോലി നൽകുന്നതും, ജോലിക്കായി എത്തിച്ച ശേഷം തൊഴിലാളികൾക്ക് ജോലി നൽകാതിരിക്കുന്നതും നിയമ ലംഘനങ്ങളുടെ പരിധിയിൽ വരും. തൊഴിലാളികളുടെ ആനുകൂല്യങ്ങളിൽ തീർപ്പാക്കാതെ സ്ഥാപനം അടച്ചുപൂട്ടാനോ താത്കാലികമായി പ്രവർത്തനം നിറുത്താനോ പാടില്ല.