തിരുവനന്തപുരം: വേണ്ടത്ര ചർച്ചയില്ലാതെ ഹയർ സെക്കൻഡറി ലയിപ്പിക്കുന്നതിനെ എതിർക്കുമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാക്കമ്മിറ്റി. അനദ്ധ്യാപക തസ്തികകളിൽ വ്യക്തത വരുത്തിയിട്ടില്ല. പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ നഷ്ടമായ ലൈബ്രേറിയൻ, ക്ലർക്ക് തസ്തികകളിൽ ജീവനക്കാരെ നിയമിക്കണമെന്ന ചട്ടവും കോടതി വിധിയും നടപ്പാക്കിയിട്ടില്ല. എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷഹീർജി അഹമ്മദ് , ജില്ലാ സെക്രട്ടറി പ്രകാശ് .എസ്, ജയകുമാർ.പി, മുരളി മോഹൻ, വി.എസ്.ആനന്ദ്, ജിജു എസ്.ജോർജ് എന്നിവർ സംസാരിച്ചു.