വയനാട് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കൈരളി യുകെ ക്രൊയ്ഡൻ യൂണിറ്റ് ബിരിയാണി ചലഞ്ച് നടത്തി ഫണ്ട് ശേഖരിച്ചു. യൂണിറ്റ് ഭാരവാഹികളായ അജയൻ, ജ്യോതി, രാജേന്ദ്രൻ, സജീം, മുജീബ്, പവിത്രൻ, ബേബികുമാർ, ഷെരീഫ്, എന്നിവരും ഉണ്ണികൃഷ്ണൻ, ജിഷ്ണു, ജോസ്, അരുണിമ, ഷീജ, ആദിത്യ എന്നിവരും ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്കി. ഒന്നര ലക്ഷത്തിലധികം രൂപ അടിയന്തിരമായി സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ സ്വരൂപിക്കാനായി. കൈരളി യുകെ യുടെ നേതൃത്വത്തിൽ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ ഇത് പോലുള്ള ഫണ്ട് ശേഖരണങ്ങൾ നടക്കുന്നുണ്ട്. ബ്രിട്ടനിലെ പ്രമുഖ സംഘടനകളായ യുക്മ, MAUK തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.