കലാപകലുഷിതമായ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആദ്യ പ്രതികരണം പുറത്ത്. അവാമി ലീഗിനെതിരായ അട്ടിമറി തന്റെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക പ്രസിഡന്റുമായ ഷെയ്ഖ് മുജിബുർ റഹ്മാനോടും രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളോടും കാണിച്ച കടുത്ത അപമാനമാണെന്ന് അവർ വിശേഷിപ്പിച്ചു