f

ലണ്ടൻ: ഒളിമ്പിക്സ് ആരവങ്ങൾക്ക് കൊടിയിറങ്ങുമ്പോൾ കായിക പ്രേമികളെ ആവേശത്തിൽ ആറാടിക്കാൻ പ്രമുഖ ഫുട്ബാൾ ലീഗുകൾക്ക് കേളികൊട്ടുയരുന്നു. ഇന്ന് രാത്രിയോടെ ലോകത്തെ പ്രധാന ഫുട്ബാൾ ലീഗുകളുടെ കളിത്തൊട്ടിലായ യൂറോപ്പിൽ കളിയാരവം ഉയരും. സ്പാനിഷ് ലാലിഗയാണ് ആദ്യം തുടങ്ങുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി10.30ന് അത്‌ലറ്റിക് ക്ലബും ഗെറ്റഫയും തമ്മിലാണ് ഉദ്ഘാടന മത്സരം. തുട‌ർന്ന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 1 മണിയോടെ റയൽ ബെറ്റിസും ജിറോണയും തമ്മിൽ ഏറ്റുമുട്ടും.

ഇംഗ്ലീഷ് പ്രിമിയർ ലീഗിനും നാളെ രാത്രി തുടക്കമാകും. ഇന്ത്യൻ സമയം ശനായാഴ്ച രാത്രി 12.30ന് തുടക്കമാകും. മാഞ്ചസ്റ്റർ‌ യുണൈറ്റഡും ഫുൾഹാമും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റമുട്ടുന്നത്. ഇറ്റാലിയൻ സിരി എയ്ക്ക് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 10ന് തുടങ്ങുന്ന ജെനോവയും ഇന്റർമിലാനും തമ്മിലുള്ള മത്സരത്തോടെ തുടക്കമാകും. ഫ്രഞ്ച് ലീഗായ ലീഗ് 1നും ശനിയാഴ്ച രാത്രിയാണ് കിക്കോഫ്. അതേസമയം ജർമ്മൻ ബുണ്ടസ് ലിഗ 24നേ തുടങ്ങുകയുള്ളൂ.