road

തിരുവനന്തപുരം: മത്സ്യക്കൃഷിക്ക് 'സാദ്ധ്യതയുള്ള' ഒരു റോഡുണ്ട് തലസ്ഥാന നഗരിയിൽ. പാതാളക്കുഴികൾ കാരണം ഗതാഗതം അസാദ്ധ്യമായ അമ്പലംമുക്ക്- മുട്ടട റോഡിലാണ് ഈ 'പ്രത്യേകത'. കാൽനട യാത്ര പോലും കഴിയാത്ത നിലയിലാണ് കുഴികൾ. ഇരുചക്ര വാഹനയാത്രികരും കാൽനട യാത്രക്കാരും ഈ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്.

കുറച്ചുനാൾ മുമ്പുവരെ ചെറിയ കുഴികളായിരുന്നെങ്കിൽ ഇപ്പോൾ അതെല്ലാം റോഡാകെ നിറഞ്ഞ നിലയിലാണ്. അമ്പലംമുക്ക് മുതൽ സാന്ത്വനം ഹോസ്‌പിറ്റൽ വരെയുള്ള ഭാഗത്താണ് ഈ ദുരിതം. നഗരസഭയുടെ ചുമതലയിലുള്ള റോഡാണിത്. ഏറെ തിരക്കുള്ള റോഡായിട്ടും അധികൃതർ ഇതൊന്നും കണ്ട ഭാവമില്ല.