മസ്‌കറ്റ് : ഒമാനിൽ വിസാ നിയന്ത്രണം. സ്വകാര്യ തൊഴിൽ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ അവസരം ലഭിക്കാനാണ് നടപടി. നിർമാണം, ശുചീകരണം, ലോഡിംഗ്, തുന്നൽ, വെയിറ്റർ, പെയിന്റിംഗ്, ബാർബർ തുടങ്ങി 13 മേഖലകളിൽ പുതിയ വിസ നൽകില്ല. ആറ് മാസത്തേക്കാണ് നിയന്ത്രണം. സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ രാജ്യത്തുള്ള വിദേശി തൊഴിലാളികളെ ബാധിക്കില്ല.