v

പാ​രീ​സ് ​:​ 100​ ​ഗ്രാം​ ​ഭാ​രം​ ​കൂ​ടി​പ്പോ​യി​ ​എ​ന്ന​തി​ന്റെ​ ​പേ​രി​ൽ​ വ​നി​ത​ക​ളു​ടെ 50​ ​കി​ലോ​ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി​ ​​ ​ഫൈ​ന​ലി​ൽ​ ​നി​ന്ന് ​അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട​ ​ഇ​ന്ത്യ​ൻ​ താ​രം​ ​വി​നേ​ഷ് ​ഫോ​ഗാ​ട്ട് ​അ​ന്താ​രാ​ഷ്ട്ര​ ​കാ​യി​ക​ ​ത​ർ​ക്ക​ ​പ​രി​ഹാ​ര​ ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​ത​ള്ളി.​ ​ ഇതോടെ പാരീസ് ഒളിമ്പിക്സിൽ നിന്ന് വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് മെഡൽ ലഭിക്കില്ലെന്ന് ഉറപ്പായി.

വി​ശ​ദ​മാ​യ​ ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​പി​ന്നീ​ട് ​വ​രും. അയോഗ്യയാക്കിയത് ചോദ്യം ചെയ്തും വെ​ള്ളി​മെ​ഡ​ൽ​ ​പ​ങ്കി​ട​ണ​മെന്നും ആവശ്യപ്പെട്ട് വിനേഷ് നൽകിയ അപ്പീലാണ് തള്ളിയത്.​ ​ഇ​ന്ന​ലെ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 9.30​ഓ​ടെ​യാ​ണ് ​അ​ന്തി​മ​ ​വി​ധി​ ​വ​ന്ന​ത്.

ഒ​ളി​മ്പി​ക്സി​ൽ​ ​ഗു​സ്തി​ ​മ​ത്സ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​യു​ണൈ​റ്റ​ഡ് ​റെ​സ്‍​ലിം​ഗ് ​വേ​ൾ​ഡും​ ​രാ​ജ്യാ​ന്ത​ര​ ​ഒ​ളി​മ്പി​ക് ​ക​മ്മി​റ്റി​യു​മാ​യി​രു​ന്നു​ ​കേ​സി​ലെ​ ​എ​തി​ർ​ക​ക്ഷി​ക​ൾ.​ ​നി​യ​മം​ ​നി​യ​മ​മാ​ണെ​ന്നും​ ​ആ​ർ​ക്കു​ ​വേ​ണ്ടി​യും​ ​അ​തു​ ​മാ​റ്റാ​ൻ​ ​സാ​ധി​ക്കി​ല്ലെ​ന്നും​ ​ര​ണ്ടു​ ​സം​ഘ​ട​ന​ക​ളു​ടേ​യും​ ​നേ​തൃ​ത്വം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.
വി​നേ​ഷി​ന്റെ​ ​അ​പ്പീ​ലി​ൽ​ ​നാ​ളെ​ ​വി​ധി​ ​പ​റ​യു​മെ​ന്നാ​യി​രു​ന്നു​ ​നേ​ര​ത്തേ​ ​അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​സം​ക്ഷി​പ്ത​മാ​യ​ ​വി​ധി​ ​ഇ​ന്ന​ലെ​ ​പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നു. നാളെ 9.30വരെയാണ് വിധി പറയാൻ സമയ പരിധി അനുവദിച്ചിരുന്നത്.
ഒ​ളി​മ്പി​ക്സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​കാ​യി​ക​ ​ത​ർ​ക്ക​ ​പ​രി​ഹാ​ര​ ​കോ​ട​തി​യു​ടെ​ ​പ്ര​ത്യേ​ക​ ​ബ​ഞ്ചി​ലാ​ണ് ​വി​നേ​ഷ് ​അ​പ്പീ​ൽ​ ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ശ​നി​യാ​ഴ്ച​ ​വാ​ദം​ ​പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ർ​ബി​ട്രേ​റ്റ​ർ​ക്ക് ​രേ​ഖ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാ​നാ​യി​ ​ഞാ​യ​റാ​ഴ്ച​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഒ​ൻ​പ​ത​ര​ ​വ​രെ​ ​കോ​ട​തി​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​നേ​ര​ത്തേ​ ​ചൊ​വ്വാ​ഴ്ച​ ​വി​ധി​വ​രു​മെ​ന്നാ​യി​രു​ന്നു​ ​വി​വ​ര​മെ​ങ്കി​ലും​ ​പി​ന്നീ​ട് ​നീ​ട്ടി.ര​ണ്ട് ​അ​പ്പീ​ലു​ക​ൾ​ ​ര​ണ്ട് ​അ​പ്പീ​ലു​ക​ളാ​ണ് ​വി​നേ​ഷ് ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ത​ന്നെ​ ​ഫൈ​ന​ലി​ൽ​ ​മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു​ ​ആ​ദ്യ​ ​അ​പ്പീ​ൽ.​ ​ഇ​ത് ​ആ​ദ്യം​ത​ന്നെ​ ​കോ​ട​തി​ ​ത​ള്ളി​യി​രു​ന്നു.​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​യ​ത് ​നി​യ​മ​വി​ധേ​യ​മാ​യി​ട്ടാ​ണെ​ന്നും​ ​അ​തി​നാ​ൽ​ ​വെ​ള്ളി​മെ​ഡ​ൽ​ ​പ​ങ്കി​ട​ണ​മെ​ന്നു​മാ​യി​രു​ന്നു​ ​ര​ണ്ടാ​മ​ത്തെ​ ​അ​പ്പീ​ൽ.​ ​ഇ​തി​ന്മേ​ലാ​ണ് ​ദീ​ർ​ഘ​മാ​യ​ ​വാ​ദം​ ​ന​ട​ന്ന​ത്.