vineesh

ന്യൂഡൽഹി: 100 ഗ്രാം ഭാരംകൂടിയതിന് ഒളിമ്പിക്സ് ഗുസ്തിയുടെ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം വിനേഷ് ഫോഗാട്ട് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ നൽകിയ അപ്പീൽ തള്ളി. നാളെ വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും വിനീഷിന്റെ അപ്പീൽ തള്ളിയതായി പ്രാഥമിക വിധി വന്നു. വിശദമായ വിധി പിന്നാലെയുണ്ടാകുമെന്നാണ് അറിയുന്നത്.