d

തി​രു​വ​ന​ന്ത​പു​രം​:​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്ന് ​ത​മ്പാ​നൂ​ർ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ലേ​ക്ക് ​ഓ​ട്ടോ​യി​ൽ​ ​പോ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​സം​ഭ​വ​ത്തി​ൽ​ സ്വർണക്കടത്തെന്ന് ​പൊ​ലീ​സി​ന് ​സം​ശ​യം​ . സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​ൽ​ ​നി​ന്ന് ​സ്വ​ർ​ണം​ ​വാ​ങ്ങാ​നെ​ത്തി​യ​ ​ആ​ളെ​യാ​ണോ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് ​സം​ശ​യം.​ ​ ​ത​ല​സ്ഥാ​ന​ത്തെ​ ​ഗു​ണ്ടാ​ ​സം​ഘ​ങ്ങ​ളാ​ണ് ​ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്,തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്‌റ്റ് കാർ വള്ളക്കടവ് ബോട്ടുപുരയ്ക്ക് അടുത്തു കണ്ടെത്തി. പ്രതികൾക്കായി കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണമുണ്ട്. രണ്ട് പേർ കസ്റ്റഡിയിലായെന്നും സൂചനയുണ്ട്.

ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ ​പ​ത്ത​ര​യോ​ടെ​ ​സിം​ഗ​പ്പൂ​രി​ൽ​ ​നി​ന്നു​ള്ള​ ​സ്‌​കൂ​ട്ട് ​എ​യ​ർ​ലൈ​ൻ​സി​ൽ​ ​വ​ന്ന​ ​ക​ന്യാ​കു​മാ​രി​ ​സ്വ​ദേ​ശി​യെ​യാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​യി​രു​ന്നു​ ​പൊ​ലീ​സി​ന് ​ആ​ദ്യം​കി​ട്ടി​യ​ ​വി​വ​രം.​ ​ഇ​ത​നു​സ​രി​ച്ച് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​സി.​സി.​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളും​ ​ഇ​മി​ഗ്രേ​ഷ​ൻ​ ​രേ​ഖ​ക​ളു​മെ​ല്ലാം​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ​യാ​ത്ര​ക്കാ​ര​നെ​ ​അ​ല്ലെ​ന്ന് ​മ​ന​സി​ലാ​യ​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഇ​യാ​ൾ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്ത് ​ക​യ​റി​യി​ട്ടി​ല്ലെ​ന്നു​ ​കൂ​ടി​ ​ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ​സ്വ​ർ​ണം​ ​പൊ​ട്ടി​ക്ക​ലാ​ണെ​ന്ന​ ​സം​ശ​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്.

എ​യ​ർ​ക​സ്റ്റം​സി​ന്റെ​ ​ക​ണ്ണു​വെ​ട്ടി​ച്ച് ​സ്വ​ർ​ണ​വു​മാ​യി​ ​പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​ ​പ​ര​സ്പ​രം​ ​ഒ​റ്റി​ക്കൊ​ടു​ത്ത് ​ത​ട്ടി​കൊ​ണ്ടു​പോ​കു​ന്ന​തും​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​സ്വ​ർ​ണം​ ​ത​ട്ടി​യെ​ടു​ക്കു​ന്ന​തും​ ​പ​തി​വാ​ണ്.​ ​ക​ള്ള​ക്ക​ട​ത്ത് ​സ്വ​ർ​ണ​മാ​യ​തി​നാ​ൽ​ ​പ​രാ​തി​ ​പോ​ലു​മു​ണ്ടാ​വി​ല്ല.​ ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​ക​ളി​ൽ​ ​നി​ന്നാ​ണ് ​വ​ൻ​തോ​തി​ൽ​ ​സ്വ​ർ​ണം​ ​ത​ട്ടി​യെ​ടു​ക്കു​ന്ന​ത്.​ ​മു​മ്പ് ​പ​ല​ത​വ​ണ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​മു​ന്നി​ൽ​ ​നി​ന്ന് ​സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​ ​യാ​ത്ര​ക്കാ​രെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.​ ​ഇ​തെ​ല്ലാം​ ​സ്വ​ർ​ണം​ ​പൊ​ട്ടി​ക്ക​ലാ​ണെ​ന്നാ​ണ് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് ​പി​ന്നി​ലും​ ​ത​ല​സ്ഥാ​ന​ത്തെ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘ​മെ​ന്നാ​ണ് ​സം​ശ​യം.