ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹരിവരാസനം ഇ മാഗസിൻ പ്രകാശന കർമ്മം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് അഡ്വക്കേറ്റ് ബി. ഗോപാലകൃഷ്ണൻ നൽകികൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.
ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ഹരിവരാസന കീർത്തനം എഴുതിയ
കോന്നകത്ത് ജാനകി അമ്മയുടെ ചെറുമകനുമായ പി.മോഹൻകുമാർ, ട്രസ്റ്റ് റീജണൽ ഡയറക്ടർ ബോസ് കുമാർ, മദ്ധ്യമേഖല റീജണൽ ഡയറക്ടർ അജിത് ഗോപിനാഥ് എന്നിവർ സമീപം.
അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ഹരിവരാസന മാഗസിനിൽ ആദ്യ മലയാള പ്രതിയുടെ പ്രകാശന കർമ്മമാണ് നടന്നത്.പ്രകൃതിക്ക്, സഹജീവികൾക്ക്, മനുഷ്യർക്ക് എന്നീ മൂന്ന് തത്വങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ജാതി- മത രാഷ്ട്രീയങ്ങൾ ഒന്നുമില്ലാതെയാണ് ട്രസ്റ്റ് പ്രവർത്തനം മുന്നോട്ട് നീങ്ങുന്നത്.