റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഓഗസ്റ്റ് 16 - 1199 കർക്കടകം 32 വെള്ളിയാഴ്ച. ( പകൽ 12 മണി 43 മിനിറ്റ് 15 സെക്കന്റ് വരെ മൂലം നക്ഷത്രം
ശേഷം പൂരാടം നക്ഷത്രം )
അശ്വതി: ദാമ്പത്യ സുഖക്കുറവ്, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ധനനഷ്ടം, ഭീരുത്വം.
ഭരണി: രോഗാവസ്ഥ, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, അബദ്ധങ്ങളിൽ ചാടും. അപമാനം,
കാർത്തിക: കുടുംബകലഹം, വിവാഹ ജീവിതത്തിൽ കല്ലുകടി. കൂട്ട് പ്രവർത്തനങ്ങൾ ഒഴിവാക്കുക, യാത്ര മാറ്റി വയ്ക്കുക
രോഹിണി: പണച്ചിലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങൾ.സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം,തൊഴിൽ നഷ്ടം.
മകയിരം: അന്യർക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങൾ, പരാശ്രയത്വം, ആത്മീയത, കടബാദ്ധ്യതകൾ മുഖേനെ ദുരിതങ്ങൾ വർദ്ധിക്കും. ഔഷധ സേവ വേണ്ടിവരും.
തിരുവാതിര: സമാധാനവും സ്വസ്ഥതയും നിലനിൽക്കും, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും.
.
പുണർതം: പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദ്യാർത്ഥികൾക്ക് നല്ല ദിവസം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുബസുഖം, യാത്രയിൽ നേട്ടം.
പൂയം: സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ, സഹോദര സഹായം ലഭിക്കും, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം .
ആയില്യം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും.
മകം: അംഗീകാരവും വിജയവും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളിൽ വിജയം. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവർ അടുത്ത് വരും
പൂരം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും.ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.
ഉത്രം: നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദയാത്രയും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും.
അത്തം: പ്രയാസങ്ങൾ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചിതത്വം, വിവാഹാലോചനകൾ മുടങ്ങും, അലസതയും മടിയും, പ്രവൃത്തികൾക്ക് അംഗീകാരം കിട്ടില്ല.
ചിത്തിര: അശുഭ വാർത്തകൾ ശ്രവിക്കും, പരാജയ ഭീതി നിറഞ്ഞ ദിനം, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ.
ചോതി :തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും സൽകീർത്തി നഷ്ടമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും.യാത്രയിൽ അസ്വസ്ഥതകൾ, കുടുംബത്തിൽ കലഹം.
വിശാഖം: എതിർ ലിംഗത്തിൽ പെട്ടവരും ആയി കലഹത്തിന് നിൽക്കരുത്, പൊതുജന പിന്തുണ കുറയും,തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, എതിർപ്പുകൾ ഉണ്ടാകും.
അനിഴം: ഔദ്യോഗിക രംഗത്ത് ദുരിതങ്ങൾ കൂടും, ശിക്ഷണ നടപടികൾക്ക് വിധേയനാകും, അശുഭ കർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും. യാത്രകളിൽ അപകട സാദ്ധ്യത, ധനനഷ്ടം.
കേട്ട: കുടുംബ സുഖം,ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, യാത്രാഗുണം. അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീർത്തി ,പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും
മൂലം: കുടുബത്തിൽ സ്വസ്ഥതയും സമാധാനവും, തൊഴിൽരംഗം പുഷ്ടിപ്പെടും, സർക്കാർ ജീവനക്കാർക്ക് ധനലാഭം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.
പൂരാടം: രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, ധനാഗമമാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും, സുഖസൗകര്യങ്ങൾ അനുഭവിക്കും, ജോലി സ്ഥിരമാകും.
ഉത്രാടം: ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും വിജയവും, ബിസിനസ്സിൽ നേട്ടം, ജീവിതത്തിൽ പുരോഗതി, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികൾ ഒഴിഞ്ഞ് പോകും.
തിരുവോണം: കുടുബത്തിലുണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ധനവരവ് വർദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം. ഗൃഹം മോടി പിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും.
അവിട്ടം: ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം. ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലർത്തും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, യാത്രയിൽ നേട്ടം.
ചതയം: സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും.
പൂരുരുട്ടാതി: ചിന്താശേഷിയോടു കൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, കലാ രംഗത്തുള്ളവർക്ക് നേട്ടം കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ആപത്തുകളിൽ നിന്നും രക്ഷ.
ഉത്തൃട്ടാതി: ആരോഗ്യസ്ഥിതി തൃപ്തികരം, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകൾ മൂലം സുഖവും സമാധാനവും.
രേവതി: ധനാഗമം പ്രതീക്ഷിക്കാം, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും. വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും. ഗുണാനുഭങ്ങൾ, ഉപരിപഠനത്തിന് അനുകൂലമായ സമയം.