bigboss

ഹിന്ദി,​. തമിഴ്,​ മലയാളം ,​ കന്നഡ,​ തെലുങ്ക് ,​ മറാഠി ഭാഷകളിൽ ഏറെ ജനപ്രീതിയുള്ള ടെലവിഷൻ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളത്തിൽ സൂപ്പർ താരം മോഹൻലാലും തമിഴിൽ ഉലകനായകൻ കമലഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകർ. ഹിന്ദിയിലാകട്ടെ സൽമാൻഖാനും.

ബിഗ് ബോസിൽ നിന്ന് കമലഹാസൻ പിൻമാറുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സിനിമാ തിരക്കുകൾ കാരണമാണ് പിൻമാറുന്നതെന്നാണ് താരം അറിയിച്ചത്. എട്ടാം സീസണിൽ മാത്രമാകും താൻ ഇല്ലാതിരിക്കുക എന്നും കമലഹാസൻ പറഞ്ഞു. ഇതോടെ പുതിയ അവതാരകൻ ആരാകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ മക്കൾസെൽവൻ വിജയ് സേതുപതിയാകും ബിഗ് ബോസ് പുതിയ സീസണിലെ അവതാരകൻ എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ഒരു കോടിയോളം രൂപയാണ് വിജയ് സേതുപതിക്ക് ഒരു എപ്പിസോഡിന് ലഭിക്കുക. ശനി,​ഞായർ ദിവസങ്ങളിലായിരിക്കും അവതാരകൻ മത്സരാർത്ഥികളെ കാണാൻ എത്തുക. ഇതോടൊപ്പം സ്പെഷ്യൽ എപ്പിസോഡുകളും ഉണ്ടാകും. 130 കോടി രൂപയാണ് കമലഹാസൻ ബിഗ് ബോസിനായി വാങ്ങിയത്. 2017ൽ ആയിരുന്നു ബി​ഗ് ബോസ് തമിഴ് ആരംഭിക്കുന്നത്. കഴിഞ്ഞ ഏഴ് സീസൺ വരെ കമൽഹാസൻ ആയിരുന്നു അവതാരകൻ..