തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ കുത്തിക്കൊന്നു. ബീമാപള്ളി കടപ്പുറത്താണ് സംഭവം. ഷിബിലി എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ഇരുപത്തിരണ്ടുകാരനായ ഹിജാസ് ആണ് കൃത്യം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഹിജാസും ഷിബിലിയും പരിചയക്കാരായിരുന്നു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് മുമ്പ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ബീമാപള്ളി കടപ്പുറത്തിന് സമീപമുള്ള ഇടവഴിയിൽ വച്ചാണ് ഷിബിലിക്ക് കുത്തേറ്റത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒളിവിൽപ്പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. പൊലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് ഷിബിലി. ഇയാൾ നിരവധി മോഷണക്കേസുകളിലും പ്രതിയാണെന്നാണ് വിവരം.