തിരുവനന്തപുരം ജില്ലയിലെ ഒരു സ്ഥാപനത്തിലെ വേസ്റ്റ് കുഴിയിൽ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വിളിച്ചത്. ക്ഷേത്ര മതിലിനോട് ചേർന്നാണ് കുഴി. സ്ഥലത്ത് എത്തിയ വാവ വേസ്റ്റ് മാറ്റിയിട്ടും പാമ്പിനെ കണ്ടില്ല. പിന്നെ കുഴിയിൽ വെള്ളം നിറച്ചു. ഇതിനിടയിൽ മൂർഖൻ പാമ്പ് ചെറുതായി തല പുറത്തേക്കിട്ടു. ഉടൻ തന്നെ വീണ്ടും അകത്തേക്ക് കയറി. വീണ്ടും കുഴിയിൽ വെള്ളം നിറച്ചു. ഇതിനിടയിൽ മൂർഖൻ ഇഴഞ്ഞ് പുളിഞ്ചി മരത്തിന് മുകളിൽ കയറി ഇരുന്നു.
വാവ സുരേഷിന് അടുത്ത കോൾ വന്നു, പത്ത് വർഷമായി വീട്ടിൽ വരുന്ന തടിയൻ പാമ്പ് കറിവേപ്പില മരത്തിന് മുകളിൽ, രണ്ട് ദിവസം മുൻപ് വാവ സുരേഷ് ഈ വീട്ടിൽ നിന്ന് ഒരു പാമ്പിനെ പിടികൂടിയിരുന്നു, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.