a

തിരുവനന്തപുരം: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ യൂണിറ്റ് കേന്ദ്രങ്ങളിൽ ഫൈറ്റ് ഇൻ സ്ട്രീറ്റ് സംഘടിപ്പിച്ചു. മംഗലപുരം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ പോത്തൻകോട്ട് ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും, വഞ്ചിയൂരിൽ പള്ളിമുക്ക് യൂണിറ്റിൽ ജില്ലാ പ്രസിഡന്റ് വി. അനൂപും പാളയത്ത് അറപ്പുര യൂണിറ്റിൽ ജില്ലാ ട്രഷറർ വി.എസ്. ശ്യാമയും, വിതുര കരുമംകോട് യൂണിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എം. അൻസാരിയും നെടുമങ്ങാട് എൽ.എസ്. ലിജുവും മണ്ണന്തലയിൽ നിതിനും പങ്കെടുത്തു. യൂണിറ്റ് കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്തി.