a

തിരുവനന്തപുരം: സർവേയും ഭൂരേഖയും വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ചുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ധർണ നടത്തി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി.ഗോപകുമാർ പറഞ്ഞു. തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി,സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ,എം.എം.നജീം,സംസ്ഥാന നേതാക്കളായ പി.ഹരീന്ദ്രനാഥ്,പി.ശ്രീകുമാർ,ആർ.സിന്ധു,യു.സിന്ധു,വി.ശശികല,എസ്.അജയകുമാർ,ആർ.സരിത, എസ്.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് സി.സുധാകരൻപിള്ള,ജനറൽ സെക്രട്ടറി ജി.സജീബ്കുമാർ,എസ്.ഒ.ടി.ഇ.യു ജനറൽ സെക്രട്ടറി മനോജ്,ഇ.ഷമീർ,റോയി സത്യൻ തുടങ്ങിയവർ സംസാരിച്ചു.