ss

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ആദ്യ ടീസർ പുറത്ത്. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നു. ഒപ്പം ഗൗതം വാസുദേവ് മേനോനും. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാ , ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം - നിമിഷ് രവി, റോബി വർഗീസ് രാജ്,

ബിഗ് ബഡ്ജറ്ര് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്ന ത് സരിഗമ ഇന്ത്യ ലിമിറ്റഡും, തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എൻ. എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, പി.ആർ. ഒ - ശബരി.