chingam

ഉതൃട്ടാതി- ചിങ്ങപ്പിറവി 12 വർഷങ്ങൾക്ക് ശേഷം ഉതൃട്ടാതി നക്ഷത്രക്കാർക്ക് സൗഭാഗ്യം കൊണ്ടുവരും. ഒരുപാട് കാലമായി അലട്ടിയിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. എല്ലാ മനപ്രയാസങ്ങളും അകലും. കടങ്ങളും ബാധ്യതകളുമൊക്കെ മാറി സമാധാനം കൈവരും. തൊഴിലിടത്തിൽ നേട്ടമുണ്ടാകും.

മൂലം- എല്ലാ രീതിയിലും സന്തോഷം കൈവരുന്ന സാഹചര്യമാകും ചിങ്ങം പിറക്കുന്നതോടെ മൂലം നക്ഷത്രക്കാർക്ക് ഉണ്ടാവുക. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഈ നക്ഷത്രക്കാ‌ർക്ക് ഇനി നടക്കും. കടങ്ങൾ തീരും, സമ്പാദ്യം കൈവരും. ഏതുകാര്യത്തിൽ ഇടപെട്ടാലും അതിലെല്ലാം വിജയിക്കും.

തിരുവോണം- ചിങ്ങപ്പുലരി തിരുവോണ നക്ഷത്രക്കാർക്ക് സമയമാറ്റത്തിന്റേതാണ്. തുടങ്ങുന്ന എല്ലാ കാര്യങ്ങളും ശുഭകരമായി തീരും. മനസിലെ ആഗ്രഹങ്ങൾ സഫലമാകും. ജീവിതത്തിൽ ഐശ്വര്യമുണ്ടാകും.

അത്തം- എല്ലാ തടസങ്ങളും ഈ നക്ഷത്രക്കാർക്ക് മാറും. മുടങ്ങിപ്പോയ പല കാര്യങ്ങളും നടക്കും. വിദ്യാഭ്യാസ മേഖലയിലും തൊഴിലിടത്തും ഉയർച്ചയുണ്ടാകും. ധനനേട്ടമുണ്ടാകും.

ഉത്രം- ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഉത്രം നക്ഷത്രക്കാർക്ക് നടക്കും. ആത്മാർത്ഥമായ പരിശ്രമം നടത്തുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. സമയം വരെ അനുകൂലമാണ്.

മകം- ചിങ്ങപ്പിറവിയോടെ ജീവിതത്തിലെ ദുഖങ്ങൾ മാറുന്ന നക്ഷത്രക്കാരാണ് മകം. മഹാവിഷ്‌ണുവിനെ പ്രാർത്ഥിക്കുന്നത് ഉത്തമം.

പൂയം- രാജയോഗത്തിന് തുല്യമുള്ള ഫലമാകും ഇനിയങ്ങോട്ട് പൂയം നക്ഷത്രത്തിന് ഉണ്ടാവുക. എല്ലാ സൗഭാഗ്യങ്ങളും ഇവരെ തേടിവരും. ഏതുമേഖലയിലും വിജയമുണ്ടാകും. ഉത്തിഷ്‌ടകാര്യ സിദ്ധിയാണ് ഫലം.

പുണർതം- ജീവിതത്തിൽ വലിയമാറ്റങ്ങളുണ്ടാകും. അപ്രതീക്ഷിതമായ വിജയം കൈവരും. ഐശ്വര്യവും സമ്പദ് സമൃദ്ധിയുമുണ്ടാകും.

ഭരണി- വലിയ ഐശ്യര്യങ്ങളുണ്ടാകും. ചിങ്ങത്തിൽ ശുഭവാർത്തകൾ പ്രതീക്ഷിക്കാം.