d

ബിൽബാവോ: സ്പാനിഷ് ലാലിഗയുടെ 2024/25 സീസണിലെ ഉദ്ഘാടന മത്സരത്തിൽ അത്‌ലറ്റിക്ക് ക്ലബും ഗെറ്റഫേയും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അത്ലറ്റിക്ക് ക്ലബിന്റെ മൈതാനമായ സാൻ മമെയിൽ നടന്ന മത്സരത്തിൽ 27-ാം മിനിട്ടിൽ ഒയിഹാൻ സാൻസെറ്റ് ഈ ലാലിഗ സീസണിലെ ആദ്യ ഗോളിന് അവകാശിയായി ആതിഥേയരെ മുന്നിൽ എത്തിച്ചു. എന്നാൽ 64-ാം മിനിട്ടിൽ ക്രിസാന്റസ് ഉച്ചെ ഗെറ്റഫെയ്ക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു. തുടർന്ന് നടന്ന മത്സരത്തിൽ റയൽ ബെറ്റിസും ജിറോണയും ഇതേസ്കോറിന് സമനിലയിൽ പിരിഞ്ഞു.