തിരുവനന്തപുരം : കേരള ആശാഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് ധർണ നടത്തി. ഓണത്തിന് 10,000 രൂപ ഉത്സവബത്ത അനുവദിക്കുക, 62 വയസ് തികഞ്ഞ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ചുലക്ഷം നൽകുക, ആശാവർക്കർമാരെ ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ചെമ്പകം,ലളിതമ്മ ജോയി, ദീപ ഒ.ജി, ഗീത,ഗീതാതമ്പി,ശാലിനി, മിനി സി.സി, കെ.കെ. ശോഭ, ട്വിങ്കിൾ പ്രഭാകരൻ, തത്ത ഗോപിനാഥ് , സുഗന്ധി, ആശാരാജ് യു.ജെ , സജീന.എ,സബൂറ എ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കൺവീനർ എസ്. മിനി സ്വാഗതവും എച്ച്. സതി നന്ദിയും പറഞ്ഞു.