സ്റ്റോക്‌ഹോം: രബീന്ദ്രനാഥ ടാഗോറിന് ആദരമർപ്പിച്ച് നോബൽ കമ്മിറ്റി. ടാഗോറിന്റെ കൈയക്ഷരത്തിലുള്ള ദേശീയ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ എക്സിൽ പങ്കുവച്ചു. ബംഗാളി ഭാഷയിലെഴുതിയ 'ജനഗണമന '' എന്ന തലക്കെട്ടോടെയാണ് ഇംഗ്ലീഷ് പരിഭാഷ പങ്കുവച്ചിരിക്കുന്നത്. 1913ലാണ് ടാഗോറിന് സാഹിത്യത്തിൽ നോബൽ ലഭിച്ചത്.1950 ജനുവരിയിലാണ് ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചത്. നോബൽ കമ്മിറ്റിയുടെ പോസ്റ്റ് വൈറലായി.