തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രെെവിംഗ് സ്‌കൂളിലെ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകാൻ സർക്കാർ ഉത്തരവ്. ഡ്രെെവിംഗ് സ്‌കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഉത്തരവ്.
ഒക്ടോബർ ഒന്ന് മുതൽ ഉത്തരവ് നിലവിൽ വരും. 6000 ഡ്രെെവിംഗ് സ്കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞ നിറം നിർബന്ധമാക്കിയത്. നിറം മാറ്റുന്നതോടെ ഈ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റ് ഡ്രെെവർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ വെള്ള നിറം മാറ്റണമെന്ന് ആവശ്യം പരിഗണിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റി. ടൂറിസ്റ്റ് ബസുകൾ വെള്ളനിറത്തിൽ തുടരും. കളർകോഡ് പിൻവലിക്കണമെന്ന് ആവശ്യം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി തള്ളി.