റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഓഗസ്റ്റ് 17 - 1200 ചിങ്ങം 1 ശനിയാഴ്ച. ( പകൽ 11 മണി 48 മിനിറ്റ് 24 സെക്കന്റ് വരെ പൂരാടം നക്ഷത്രം
ശേഷം ഉത്രാടം നക്ഷത്രം )
അശ്വതി: പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവിനും യോഗം, ശുഭകരമായ വാർത്തകൾ ശ്രവിക്കും.
ഭരണി: സുഹൃത്തുക്കളെ കണ്ടു മുട്ടും, ദാക്ഷിണ്യപ്രകൃതം, വേഷ ഭൂഷണാദികളിൽ താൽപ്പര്യം വർദ്ധിക്കും, സന്താനഗുണം.
കാർത്തിക: സുഖക്കുറവ്, ലോണുകളും മറ്റും പ്രതികൂലമായേക്കാം, യാത്രയിൽ നേട്ടം, ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും.
രോഹിണി: ആത്മവിശ്വാസം നഷ്ടപെടുത്തുന്ന സംഗതികൾ സംജാതമാകും. ഗാംഭീരം പ്രകടിപ്പിക്കും, അഭിമുഖങ്ങളിൽ വിജയം.
മകയിരം: ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ രൂക്ഷമാകും, ബുദ്ധിയില്ലാതെ പ്രവർത്തിക്കുന്നതിനാൽ ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.
തിരുവാതിര: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും.
പുണർതം: ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കണം, ഇഷ്ട ജനങ്ങൾ ശത്രുക്കളെപ്പോലെ പെരുമാറും.
പൂയം: ഇഷ്ട ജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തിൽ വിജയം, പഠനത്തിൽ വിജയം, കുടുംബസ്വത്ത് ലഭിക്കും.
ആയില്യം: മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാന്‍ ശ്രമിക്കും, ചിട്ടി, വായ്പ്പാ എന്നിവ ലഭിക്കും, മാദ്ധ്യമങ്ങളിൽ ശോഭിക്കും.
മകം: സ്ത്രീകൾക്ക് ഗുണാനുഭവങ്ങൾ, പൊതുരംഗത്ത് നേട്ടം, തൊഴിൽപരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും. പുണ്യ ദേവാലയങ്ങൾ സന്ദർശിക്കും.
പൂരം: സംഗതികൾ അനായാസം കൈവന്നുചേരും, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകൾക്ക് ശമനം, അദ്ധ്യാപകർക്ക് അനുകൂലസമയം.
ഉത്രം: പുതിയ ചങ്ങാത്തങ്ങൾ ഉടലെടുക്കും, സ്ത്രീകൾക്ക് ആഭരണ, വസ്ത്രാദിലാഭം. ഇഷ്ട ഭക്ഷണലബ്ധി, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
അത്തം: കർമ്മരംഗം ഉഷാറാകും, ബന്ധു ബലം വർദ്ധിക്കും, മാറ്റം അനുകൂലമായതിൽ സന്തോഷിക്കും, സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും.
ചിത്തിര: ശത്രുജയം, പ്രണയ കാര്യങ്ങിളിൽ സന്തോഷം, ധനനേട്ടം, ദാമ്പത്യസുഖം, ആഗ്രഹങ്ങൾ സഫലമാകും.
ചോതി: സ്ത്രീകൾ കാരണം ചിലർക്ക് പ്രയാസങ്ങൾവന്നേക്കാം, മനസിലുദേശിച്ച സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗ്ഗവുംസ്വീകരിക്കും.
വിശാഖം: ആരോഗ്യപരമായി കരുതൽ വേണം, ധനനഷ്ടം വരാം, നിയമപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം, തന്നിഷ്ട പ്രകാരം പ്രവർത്തിക്കും.
അനിഴം: കേസ് രമ്യതയിലാകും, ശത്രുക്കളുടെയും, അസൂയാലുക്കളുടെയും ശല്യം വർദ്ധിക്കും, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, പങ്കാളിക്ക് തൊഴിൽ പരാജയം.
തൃക്കേട്ട: ജോലികാര്യങ്ങളിൽ തട്ടിപ്പിനിടയാകാൻ സാദ്ധ്യതയുള്ളതിനാൽ കരുതലോടെ മുന്നേറണം, പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥന്മാരുടെ നീരസം സംബാദിക്കും.
മൂലം: അപകടം വരാൻ സാദ്ധ്യത, പൊതുവേദികളിൽ പ്രത്യക്ഷപെടുമ്പോൾ അപമാനിതനാവാന്‍ ഇടയുള്ളതിനാൽ സൂക്ഷിക്കണം.
പൂരാടം: പരുഷമായി സംസാരിക്കും, സ്ത്രീകൾ വഴി സന്തോഷവും സമാധാനവും നഷ്ടപ്പെടും. മാതാപിതാക്കൾക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടി വരും, ജാമ്യം നിൽക്കരുത്.
ഉത്രാടം: ശത്രുതാ മനോഭാവത്തിലായിരുന്നവർ സ്വാർത്ഥ താൽപര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും. സംഘടനാ പ്രവർത്തനങ്ങളിൽ വളരെ സൂക്ഷ്മതയോടെ പ്രവർത്തിക്കണം.
തിരുവോണം: പങ്കാളിയുമായി ചേർന്ന് ജീവിക്കാനനുവദിക്കാത്ത അവസ്ഥക്ക് മാറ്റം വരും, പുതിയ കർമ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും.
അവിട്ടം: ഉന്നത വ്യക്തികളുടെ സഹായത്താൽ വിജയം നേടും, രാഷട്രീയക്കാർക്ക് അവരുടെ പ്രവൃത്തി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പൂർവീക സ്വത്ത് ലഭിക്കും.
ചതയം: കുടുംബത്തിൽ മംഗള കർമം നടക്കും, യശസ്സ്, കർമ്മ പുഷ്ടി എന്നിവ ഉണ്ടാകും. ആരാധനാലയങ്ങളിൽ ധാരാളം സമയം ചിലവഴിക്കും.
പൂരുരുട്ടാതി: ഉത്തമ വിവാഹം നടക്കാം, വ്യവഹാര വിജയം, വിശിഷ്ട ഭോജന സൗഖ്യം, കർമ്മ രംഗത്ത് സൽപേര് നിലനിർത്താന്‍ കഴിയും.
ഉത്തൃട്ടാതി: രോഗാവസ്ഥയിൽ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചു താമസിക്കാൻ സാദ്ധ്യത കൂടുതലാണ്.
രേവതി: വ്യവഹാരവിജയം, ദേവാലയ ദർശനം. മതപരമായ കാര്യത്തിൽ താൽപര്യം വർദ്ധിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.