pic

ന്യൂയോർക്ക് : യു.എസിലെ വാക്ലേവ് ഹവേൽ സെന്ററിന്റെ ഈ വർഷത്തെ 'ഡിസ്​റ്റർബിംഗ് ദ പീസ് " പുരസ്കാരം അരുന്ധതി റോയിക്ക്. 5,000 ഡോളർ (4.19 ലക്ഷം രൂപ) ആണ് പുരസ്‌കാരത്തുക. ഇറാനിയൻ ഭരണകൂടത്തിനെതിരെ സംഗീതത്തിലൂടെ ശബ്ദമുയർത്തുന്ന റാപ്പർ തൂമാജ് സാലേഹി അരുന്ധതിക്കൊപ്പം പുരസ്കാരം പങ്കിട്ടു.

പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും കുടിയിറക്കപ്പെട്ടവർക്കും വേണ്ടി ശക്തമായി നിലകൊള്ളുന്ന എഴുത്തുകാരിയാണ് അരുന്ധതിയെന്ന് ജൂറി വിശേഷിപ്പിച്ചു. ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ ശബ്ദമുയർത്തുന്നവർക്കും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കുമാണ് പുരസ്കാരം നൽകുന്നത്.