വാഷിംഗ്ടൺ: ഇന്ത്യൻ വംശജ സുനിത വില്യംസിനും ബച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ട് മാസം തുടരേണ്ടി വന്നേക്കാമെന്ന് നാസ. ഇരുവരെയും നിലയത്തിലെത്തിച്ച ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ പരിഹരിക്കാനായില്ലെങ്കിൽ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ കാപ്‌സ്യൂളിൽ തിരിച്ചെത്തിക്കും. മടങ്ങിവരവിൽ അന്തിമ തീരുമാനം ഈ മാസം അവസാനത്തോടെ പ്രതീക്ഷിക്കാമെന്നും നാസ അറിയിച്ചു. ജൂൺ 5നാണ് സ്റ്റാർലൈനർ പേടകത്തിൽ സുനിതയും വിൽമോറും നിലയത്തിലേക്ക് തിരിച്ചത്. ജൂൺ 13നായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്.