റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൗസന്റ് ബേബീസ് വെബ് സീരീസ് ( 1000 Babies ) ഡിസ്നി പ്ലസ് ഹോട് സ്റ്രാറിൽ ഉടൻ സ്ട്രീം ചെയ്യും. റഹ്മാൻ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണ്.
സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന സീരീസ് നജിം കോയ സംവിധാനം ചെയ്യുന്നു. റഹ്മാനൊപ്പം ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീന ഗുപ്തയും പ്രധാന വേഷത്തിൽ എത്തുന്നു. രാധിക രാധാകൃഷ്ണൻ, സഞ്ജു ശിവറാം, ജോയ് മാത്യു, അശ്വിൻ കുമാർ, ഷാജു ശ്രീധർ, ഇർഷാദ് അലി, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ. നജിം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചന. ഷബീർ മലവട്ടത്താണ് നിർമ്മാണ സംഘാടകൻ.
ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് നിർമ്മാണം. സംഗീത സംവിധാനം ശങ്കർ ശർമ്മയും, എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാം .