d

ഫ്രഞ്ച്

................
ഫ്രാൻസിൽ ഉപരിപഠനത്തിനും തൊഴിലിനും ഫ്രഞ്ച് അറിയണം. ഫ്രഞ്ച് എംബസിയുടെ നേതൃത്വത്തിലെ ഫ്രഞ്ച് കൾച്ചറൽ സെന്ററുകളാണ് (അലയൻസ് ഫ്രാൻസ്) കോഴ്‌സുകൾ നടത്തുന്നത്. ലോകത്തിലെ 29 ഓളം രാജ്യങ്ങളിൽ ഫ്രഞ്ച് ഔദ്യോഗിക ഭാഷയാണ്. ജർമ്മനും ഇംഗ്ലീഷും കഴിഞ്ഞാൽ യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ പേരും സംസാരിക്കുന്നതും ഫ്രഞ്ചാണ്. ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്, മൂന്ന് വർഷ ഡിപ്ലോമ, ബിരുദ- ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഫ്രാൻസിൽ നിരവധി കോഴ്‌സുകളുണ്ട്. എയ്‌റോനോട്ടിക്, ടെലികമ്മ്യൂണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, മീഡിയ, വിദ്യാഭ്യാസം, റീട്ടെയിൽ ,അദ്ധ്യാപനം, എംബസി, ടൂറിസം മേഖലകളിൽ ഫ്രാൻസിൽ തൊഴിലവസരങ്ങളുണ്ട്.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഫ്രഞ്ച് കൾച്ചറൽ കേന്ദ്രങ്ങൾ, ആന്ധ്ര യൂണിവേഴ്‌സിറ്റി, ഡൽഹി കോളേജ് ഒഫ് ആർട്‌സ് & സയൻസ്, തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റി, ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി ഹൈദരാബാദ് എന്നിവിടങ്ങളിൽ ഫ്രഞ്ച് കോഴ്‌സുകൾ പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.campusfrance.org, www.afindia.org.

ജാപ്പനീസ്, സ്പാനിഷ്

...............................
ജപ്പാനിൽ തൊഴിലിനും ഉപരിപഠനത്തിനും ജാപ്പനീസ് ഭാഷ അറിയണം. അഞ്ച് തലങ്ങളിലായി N5-N1 എന്നിങ്ങനെ ജാപ്പനീസ് പ്രാവീണ്യ ടെസ്റ്റുകളുണ്ട്. സർട്ടിഫിക്കറ്റ്, ബിരുദ ഡിപ്ലോമ, ബിരുദാനന്തര, പി.എച്ച്.ഡി പ്രോഗ്രാമുകളുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് മുംബയ്, ജെ.എൻ.യു, ഡൽഹി എന്നിവിടങ്ങളിൽ ജാപ്പനീസ് കോഴ്‌സുകളുണ്ട്. ഏവിയേഷൻ, ട്രാവൽ & ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, ഷിപ്പിംഗ്, ഓപ്റ്റിക്കൽ മീഡിയ, ഇലക്‌ട്രോണിക്‌സ്, ഐ.ടി എന്നിവയിൽ ജപ്പാനിൽ സാദ്ധ്യതകളേറെയാണ്. ലോകത്തെമ്പാടുമുള്ള ജപ്പാൻ കമ്പനികൾ ജാപ്പനീസ് അറിയുന്നവർക്ക് തൊഴിൽ നൽകുന്നു.

ലോകത്തിലെ 17 ശതമാനം പേരും സംസാരിക്കുന്ന സ്പാനിഷ് 21ഓളം രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ്. അമേരിക്ക, ലാറ്റിനമേരിക്ക, സ്‌പെയിൻ, യൂറോപ്യൻ രാജ്യങ്ങളിൽ സ്പാനിഷ് ഭാഷയ്ക്ക് പ്രിയമേറിവരുന്നു.
ഒരു വർഷ സർട്ടിഫിക്കറ്റ്/ഡിപ്ലോമ, മൂന്നു വർഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ജെ.എൻ.യു ഡൽഹി, യൂണിവേഴ്‌സിറ്റി ഒഫ് മദ്രാസ്, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ ഡൽഹി, അമിറ്റി സ്‌കൂൾ ഒഫ് ലാംഗ്വേജ്, യൂണിവേഴ്‌സിറ്റി ഒഫ് ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്പാനിഷ് ഭാഷാ പഠന സാദ്ധ്യതകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.in.emb-japan.go.jp.

ചൈനീസ്

ചൈനയിൽ മൻഡാരിൻ എന്ന പേരിലാണ് ചൈനീസ് ഭാഷ അറിയപ്പെടുന്നത്. ഇലക്‌ട്രോണിക്‌സ്, ഐ.ടി, നിർമ്മാണ മേഖലകളിൽ ചൈന മുന്നേറുമ്പോൾ മികച്ച തൊഴിൽ ലഭിക്കാൻ ചൈനീസ് ഭാഷ അറിഞ്ഞിരിക്കണം.
മൈസൂർ യൂണിവേഴ്‌സിറ്റി, ഡൂൺ യൂണിവേഴ്‌സിറ്റി, ഡെറാഡൂൺ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് ഡൽഹി, ജെ.എൻ.യു, ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി ഹൈദരാബാദ് എന്നിവിടങ്ങളിൽ ചൈനീസ് ഭാഷയിൽ ഉപരിപഠനം നടത്താം. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ചൈനീസ് ഭാഷ പഠിക്കാം.കൂടുതൽ വിവരങ്ങൾക്ക് www.fmprc.gov.cn, www.udemy.com.