മാഡ്രിഡ്: സ്പാനിൽഷ് ലാലിഗയുടെ പുത്തൻ സീസണിലെ ആദ്യ ജയത്തിന് അവകാശികളായി സെൽറ്റ വിഗൊ. സ്വന്തം തട്ടകമായ ബലൈഡിയോസിൽ നടന്ന മത്സരത്തിൽ സെൽറ്റ അലാവെസിനെ 2-1ന് കീഴടക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു രണ്ട് ഗോൾ തിരിച്ചടിച്ച് സെൽറ്റയുടെ വിജയം. ,സ്വെഡ്ബെർഗും ആസ്പാസുമാണ് സെൽറ്റയുടെ സ്കോറർമാർ. കികെ ഗാർസിയയാണ് അലാവ്‌സിനായി ലക്ഷ്യം കണ്ടത്.