gh

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലംനിറ ഇന്ന് നടക്കും. രാവിലെ 6.18 മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങുകൾ. പുന്നെല്ലിന്റെ കതിർക്കറ്റകൾ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലം നിറ. കതിർക്കറ്റകൾ ഇന്നലെ ക്ഷേത്രതിരുമുറ്റത്ത് എത്തിച്ചു. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങളാണ് കതിർക്കറ്റകൾ കിഴക്കെ ഗോപുരത്തിന് സമീപം എത്തിച്ചത്. ഇന്ന് പൂജിച്ച ശേഷം കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ഈ മാസം 28 നാണ്.