d

കൊൽക്കത്ത: വനിതാ ഡോക്‌ടറുടെ കൊലപാതകത്തെ തുടർന്നുള്ള സംഘ‌ർഷം കണക്കിലെടുത്ത് ഡ്യൂറൻഡ് കപ്പിൽ ഇന്ന് നടക്കാനിരുന്ന കൊൽക്കത്ത ഡെർബി ഉപേക്ഷിച്ചു. ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം വീതിച്ചു നൽകും. ഇരുടീമും ക്വാർട്ടറിൽ എത്തി. കൊൽക്കത്ത പൊലീസും ഡ്യൂറൻഡ് കപ്പ് സംഘാടകരും തമ്മിലുള്ള ചർച്ചയെ തുടർന്നാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.