s

ജയ്‌പൂ‍ർ: രാജസ്ഥാനിൽ സ്കൂളുകളിൽ മൂർച്ചയേറിയ ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് വിലക്കേ‍ർപ്പെടുത്തി,​ കത്തി,​ കത്രിക പോലുള്ള ഉപകരണങ്ങൾക്കാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തിയത്. പത്താംക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെയാണ് സർക്കാർ നടപടി,​

ക്ലാസിൽ ഇത്തരം മൂർച്ചയുള്ള ഉപകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാൻ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കണമെന്നും വിദ്യാഭ്യാല വകുപ്പ് പുറത്തിറക്കിയ മാർ‌ഗനിർദ്ദേശത്തിൽ പറയുന്നു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാർ​ഗനിർദേശം എല്ലാ സ്കൂളുകളിലെയും നോട്ടീസ് ബോർഡുകളിൽ പതിക്കണമെന്നും അസംബ്ലികളിൽ വിദ്യാർത്ഥികളെ അറിയിക്കണമെന്നും നിർദേശമുണ്ട്.

ഉദയ്പൂർ ജില്ലയിലെ ഭട്ടിയാനി ചൗഹട്ടയിലെ ഒരു സർക്കാർ സ്കൂളിൽ വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിക്ക് ​സഹപാഠിയുടെ കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രദേശത്ത് സംഘർഷ സാദ്ധ്യത തുടരുകയാണ്. സംഭവത്തിനു പിന്നാലെ ഉദയ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.