jomon-

പറവൂർ: മയക്കുമരുന്ന് കൈവശം വച്ച കേസിൽ തൃക്കാക്കര കെന്നഡിമുക്ക് ചൂരേപ്പറമ്പിൽ ജോമോൻ സേവ്യറിനെ (32) മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചു.

2018 നവംബർ 11 രാവിലെ 11ന് കാക്കനാട് ഐ.എം.ജി കവലയിലുള്ള കെ.എസ്.ആർ.ടി.സിയുടെ ഒഴിഞ്ഞപറമ്പിൽ വച്ചാണ് ഒന്നേകാൽ കിലോഗ്രാം കഞ്ചാവുമായി ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. സബ് ഇൻസ്പെക്ടർ കെ.കെ. ഷെബാബ് അന്വേഷണം നടത്തിയ കേസിൽ സബ് ഇൻസ്പെക്ടർ എ.എൻ. ഷാജു കുറ്റപത്രം സമർപ്പിച്ചു. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.