ചുറ്റുപാടുമുള്ള ഓരോ വസ്തുവും പലരിലും സ്വാധീനം ചെലുത്താറുണ്ട്. വ്യക്തികളും വസ്തുക്കളും ശില്പങ്ങളും ചിത്രങ്ങളും മൃഗങ്ങളും ഒക്കെ ഇവയിൽപ്പെടും. ചിലത് മനുഷ്യനിൽ പോസിറ്റിവ് എനർജി പകരുമ്പോൾ മറ്റു ചിലത് നെഗറ്റീവ് ചിന്ത പകർന്നുതരും. വീട്ടിലെ ഫർണിച്ചറും പെയ്ന്റിങും അലങ്കാര വസ്തുക്കളും തിരഞ്ഞെടുക്കുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവാറും വീടുകളിൽ ചുവരുകളിൽ അലങ്കാരമായി ചിത്രങ്ങൾ വയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ അലങ്കാരത്തിനായി വയ്ക്കുന്നതാണെങ്കിലും അവയിൽ ചിലത് നെഗറ്റീവ് എനർജി നൽകുന്നതാണെങ്കിൽ ഒഴിവാക്കണമെന്ന് വാസ്തുവിദഗദ്ധർ പറയുന്നു.
മുങ്ങി താഴുന്ന കപ്പലിന്റെ ചിത്രം : വീട്ടിലും ജോലിസ്ഥലത്തും ഇത്തരത്തിൽ മുങ്ങിതാഴുന്ന കപ്പലിന്റെ ചിത്രം ദൗർഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിക്കപ്പെടുന്നു.
വെള്ളച്ചാട്ടം, നദി ചിത്രങ്ങൾ : ഒഴുകുന്ന വെള്ളം അസ്ഥിരതയുടെ സൂചനയായിട്ടാണ് കരുതപ്പെടുന്നത്. വീട്ടിൽ പണവും ആരോഗ്യവും ഐശ്വര്യവും ശാശ്വതമാകാൻ ഇത്തരത്തിലുള്ള ചിത്രങ്ങൾ വേണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ആക്രമണകാരികളായ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ : വന്യമൃഗങ്ങളുടെ ചിത്രങ്ങൾ കാണുക രസകരമാണെങ്കിലും വീടിന്റെ ചുവരുകളിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറയപ്പെടുന്നു. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾക്ക് അവ കാരണമാകാം.
താജ്മഹൽ : ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ രൂപഭംഗിയിൽ ഒന്നാമതാണെങ്കിലും ഒരു ശവകുടീരമാണെന്നതു കൊണ്ടു വീടിനുള്ളിൽ നെഗറ്റീവ് എനർജിക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ദു:ഖിച്ച് കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കുഞ്ഞുങ്ങൾ കരയുന്ന ചിത്രങ്ങൾ ചുമരുകൾക്ക് അലങ്കാരമാക്കാതിരിക്കുന്നതാണ് ഭാഗ്യാനുഭവങ്ങൾക്ക് നല്ലത്.
മാജിക്ക്, യുദ്ധ ചിത്രങ്ങൾ വാസ്തുവനുസരിച്ച് യുദ്ധചിത്രങ്ങൾ, മന്ത്രവാദം,പ്രേത എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് മന:ശാന്തികെടുത്താൻ കാരണമാകുമെന്ന് കരുതപ്പെടുന്നു.