wine
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പഴവങ്ങളില്‍ നിന്ന് കേരള കാര്‍ഷിക സര്‍വകലാശാല നിര്‍മ്മിക്കുന്ന 'നിള' വൈന്‍ വൈകാതെ വിപണിയിലെത്തും. ലേബല്‍ ലൈസന്‍സ് കൂടി കിട്ടണം. വൈന്‍ നിര്‍മ്മാണ ലൈസന്‍സിന് നാല് അപേക്ഷകളാണ് എക്‌സൈസിന് കിട്ടിയത്. കാര്‍ഷിക സര്‍വകലാശാലയ്ക്കാണ് ആദ്യം അനുമതി ലഭിച്ചത്.

പൈനാപ്പില്‍, വാഴപ്പഴം, കശുമാങ്ങ എന്നിവയില്‍ നിന്നാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം. സര്‍വകലാശാല വിളയിച്ചതും കര്‍ഷകരില്‍ നിന്ന് വാങ്ങുന്നതുമായ പഴങ്ങളും ഉപയോഗിക്കും. വിപണിയിലെത്തുമ്പോള്‍ ലിറ്ററിന് 1000 രൂപയില്‍ താഴെയാവും വില. വില്പന നേരിട്ടോ, ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് നിലവില്‍ വൈന്‍ നിര്‍മ്മാണ യൂണിറ്റുകളില്ല.

മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വൈനാണ് സംസ്ഥാനത്തിപ്പോള്‍ ലഭിക്കുന്നത്.

ചെലവ് അഞ്ച് ലക്ഷം


യൂണിറ്റ് ആരംഭിക്കാന്‍ കുറഞ്ഞത് വേണ്ടത്- അഞ്ച് ലക്ഷം രൂപ

കാര്‍ഷിക സര്‍വകലാശാ നിര്‍മ്മിച്ച യൂണിറ്റിന്റെ ചെലവ് വെളിപ്പെടുത്തിയില്ല

ഒരു ബാച്ചില്‍ നിര്‍മ്മിക്കുന്ന വൈന്‍- 125 ലിറ്റര്‍

വേണ്ടിവരുന്ന പഴങ്ങള്‍- 250 കിലോ

വാര്‍ഷിക ഫീസ്-50,000 രൂപ

വൈന്‍ ബോട്ട്‌ലിംഗ് ലൈസന്‍സിന്- 5000

ലേബല്‍ രജിസ്‌ട്രേഷന്- 25,000

ലൈസന്‍സ് കാലാവധി- മൂന്ന് വര്‍ഷം

'സീസണില്‍ കൂടുതല്‍ കിട്ടുന്ന പഴവര്‍ഗങ്ങള്‍ പാഴാവാതെ, കര്‍ഷകര്‍ക്ക് അധിക വരുമാനം കിട്ടാന്‍ സഹായിക്കും'.

- ഡോ. സജിഗോമസ്, പ്രൊഫ. ആന്‍ഡ് ഹെഡ് , ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ്