തിരുവനന്തപുരം: ഇതിഹാസ ഹോക്കി താരം പി.ആർ ശ്രീജേഷിന് ഈ മാസം 24ന് സംസ്ഥാന സർക്കാർ സ്വീകരണം നൽകും. തിരുവന്തപുരത്താണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിക്കുന്നത്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് സർക്കാർ ജോലി നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങും ഇതിനൊപ്പം ഉണ്ടാകും.