p-susheela

ചെന്നെെ: പ്രശസ്ത പിന്നണി ഗായിക പി സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് ഗായികയെ ചെന്നെെ ആൾവാർപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങൾ സുശീലയ്ക്ക് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.