gopi-sundar

നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച മുൻനിര സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം ഗോപി സുന്ദർ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാദ്ധ്യത്തിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നിരവധി മോശം കമന്റുകൾ വരാറുണ്ട്. ചില കമന്റുകൾക്ക് ഗോപി സുന്ദർ നല്ല കിടിലൻ മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വന്ന ഒരു കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

'സുധി എസ് നായർക്ക് എന്റെ അമ്മയെ വേണമെന്നാണ് പറയുന്നത്. എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. നിഷ്കളങ്കയായ എന്റെ അമ്മയെ അവൻ അപമാനിച്ചതിൽ എനിക്ക് സങ്കടമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരേ ഇവരെ നിങ്ങൾ തന്നെ എന്തെങ്കിലും ചെയ്യണം. ഞാൻ ഇല്ല. ദെെവം ഇവനെ അനുഗ്രഹിക്കട്ടെ'- ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു. സുധി എന്ന പേജിലെ കമന്റ് പങ്കുവച്ച് പോസ്റ്റിൽ കാണാം.

fb

പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ഗോപി സുന്ദറിനോട് പൊലീസിൽ പരാതി കൊടുക്കാനാണ് ഒരു കമന്റ്. പൊലീസ് സ്വമേധയാ കേസ് എടുക്കട്ടെ അല്ലേ എന്നാണ് അതിന് ഗോപി സുന്ദർ മറുപടി നൽകിയത്. ധാരാളം പേരാണ് ഗോപി സുന്ദറിന് പിന്തുണയുമായി രംഗത്തെത്തുന്നത്.