manoj

പാലക്കാട്: പലിശ സംഘത്തിന്റെ മർദ്ദനമേറ്റ് കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം സ്വദേശി കെ മനോജാണ് (39) മരിച്ചത്. പലിശക്കാരുടെ മർദ്ദനമേറ്റ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മർദ്ദനമേറ്റ് ഒൻപത് ദിവസമായി മനോജ് ചികിത്സയിലായിരുന്നു.

ഓഗസ്റ്റ് ഒമ്പതിനായിരുന്നു പലിശക്കാർ മനോജിനെ ആക്രമിച്ചത്. അവശനിലയിലായ മനോജിനെ അന്ന് രാത്രി തന്നെ സഹോദരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണകാരണമാകുന്ന നിരവധി പരിക്കുകൾ മനോജിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി ചികിത്സിച്ചിരുന്ന ഡോക്ടർ വെളിപ്പെടുത്തി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.