anu-sonara

ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കൂടൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിവരോടൊപ്പം അനു സിതാരയുടെ സഹോദരി അനു സോനാരയും നായികയായി എത്തുന്നു.വിജിലേഷ്, നന്ദു, ഉഷ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു.ചെക്കൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഷാഫി എപ്പിക്കാട് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഷാഫിയുടേതാണ്.'ഷജീർ പപ്പ ഛായാഗ്രഹണം നിർവഹിക്കുന്നു.കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ - സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ,
, ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ,
പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ. വി ആണ് ആണ് നിർമ്മാണം.
പി .ആർ . ഒ - എം. കെ ഷെജിൻ, അജയ് തുണ്ടത്തിൽ.