rice-

മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ചോറ്. അതിനാൽ തന്നെ എല്ലാ വീടുകളിലും അരി സൂക്ഷിച്ച് വയ്ക്കാറുണ്ട്. പക്ഷേ ഇത്തരത്തിൽ അരി സൂക്ഷിക്കുമ്പോൾ നമ്മൾ നേരിടുന്ന പ്രധാന പ്രശ്നമാണ് അതിൽ കാണുന്ന ചില പ്രാണികൾ. എവിടെ നിന്നാണ് ഈ പ്രാണികൾ വരുന്നതെന്നോ എങ്ങനെ ഇവയെ പ്രതിരോധിക്കണമെന്നോ പലർക്കും അറിയില്ല. അരിയിൽ പ്രാണി കിടന്നാൽ അത് എടുത്ത് മാറ്റാൻ വളരെ പ്രയാസമാണ്. ചിലപ്പോൾ അറിയാതെ ഇവയെയും നാം അരിയുടെ ഒപ്പം വേവിക്കാറുണ്ട്. അരിയിൽ മാത്രമല്ല ചിലപ്പോൾ മാവിലും ഈ പ്രാണികൾ കാണുന്നു. ഇവയെ അകറ്റാൻ ചില പൊടിക്കെെകൾ നോക്കിയാലോ?

ആര്യവേപ്പില

പ്രാണികളുടെ ശല്യം കുറയ്ക്കാൻ ആര്യവേപ്പില വളരെ നല്ലതാണ്. പ്രാണികൾ വരുന്ന പാത്രത്തിലും മറ്റും രണ്ട് മൂന്ന് ആര്യവേപ്പില സൂക്ഷിക്കുക. ഇത് പ്രാണികളുടെ ശല്യം കുറയ്ക്കുന്നു.

ഗ്രാമ്പു

ആര്യവേപ്പില പോലെ തന്നെ ഉപയോഗപ്രദമാണ് ഗ്രാമ്പുവും. പ്രാണികളെ അകറ്റാൻ ഗ്രാമ്പൂ സഹായിക്കുന്നു. പ്രാണികളും കീടങ്ങളും ഉള്ള സ്ഥലത്ത് ഗ്രാമ്പൂ വച്ചാൽ മതി.

വെയിൽ

അരിയും മറ്റ് പലവ്യഞ്ജനങ്ങളും വാങ്ങിക്കൊണ്ട് വന്നാൽ ആദ്യം വെയിലത്തിട്ട് ഉണക്കാൻ ശ്രദ്ധിക്കുക. ശേഷം ഉപയോഗിക്കാം. ഒരുപാട് നാൾ അരി വീട്ടിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഇടയ്ക്ക് വെയിലത്ത് വയ്ക്കുന്നതും വളരെ നല്ലതാണ്. ഇത്തരം പ്രാണികൾക്ക് ചൂടും സൂര്യപ്രകാശവും ഇഷ്ടമല്ല. അതിനാൽ അവ വേഗം അവിടെ നിന്ന് അകന്ന് പോകുന്നു.