arshad-nadeem

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ മീറ്റ് റെക്കാഡോടെ സ്വര്‍ണം നേടി കയ്യടി നേടിയ പാകിസ്ഥാൻ താരമാണ് അര്‍ഷാദ് നദീം. 92.97 മീറ്റര്‍ എറിഞ്ഞാണ് ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയെ മറികടന്ന് അർഷാദ് ഒന്നാമനായി ഫിനിഷ് ചെയ്തത്. ഇപ്പോഴിതാ പാരീസിലെ മെഡൽ ചടങ്ങിനുശേഷമുള്ള അർഷാദിന്റെയും നീരജിന്റെയും അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

അർഷാദിനെക്കുറിച്ച് ഒരു ബയോപിക് സിനിമ ഇറങ്ങിയാൽ ആരാകും താരത്തിനെ അവതരിപ്പിക്കുകയെന്ന് നീരജ് ചോപ്രയോട് അവതാരകൻ ചോദിക്കുന്നതാണ് വൈറലാവുന്നത്. 'അർഷാദിന് നല്ല ഉയരമുള്ളതിനാൽ നല്ല ഉയരമുള്ള നടനെയാകണം കഥാപാത്രമായി തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിൽ ചെറുപ്പക്കാരനായ അമിതാഭ് ബച്ചനാകും ആ കഥാപാത്രമാകാൻ ഏറ്റവും അനുയോജ്യൻ'- എന്നായിരുന്നു നീരജ് ചോപ്രയുടെ മറുപടി. നീരജിന്റെ ബയോപിക് ഒരുക്കുകയാണെങ്കിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ ഷാരൂഖ് ഖാനായിരിക്കും ഏറ്റവും അനുയോജ്യനെന്ന് അവതാരകന്റെ ചോദ്യത്തിന് അർഷാദ് നദീമും മറുപടി നൽകി.

King Khan 🤝 Neeraj Chopra!

Which Bollywood actor would you cast as Neeraj Chopra in his biopic?

Catch the closing ceremony of the Olympics tonight from 12:30 AM onwards, LIVE on #Sports18, and stream it FREE on #JioCinema 👈#OlympicsOnJioCinema #Javelin #Cheer4Bharat pic.twitter.com/RZ6ZD0K9so

— JioCinema (@JioCinema) August 11, 2024

രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്നും സ്വർണം പാകിസ്ഥാന്റെ അർഷാദ് നദീമിന് എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനമെന്നുമാണ് ജാവലിൻ ത്രോ മത്സരത്തിന് ശേഷം നീരജ് പ്രതികരിച്ചത്. 89.45 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് രണ്ടാമനായത്. ഫൈനലിൽ നീരജിന്റെ ആദ്യശ്രമം ഫൗളായിരുന്നു. നദീമിന്റെ ആദ്യ ശ്രമമവും ഫൗളായിരുന്നെങ്കിലും രണ്ടാം ശ്രമത്തിൽ ഒളിമ്പിക് റെക്കാഡ് ദൂരത്തിലേക്ക് ജാവലിൻ പായിച്ച് സ്വർണം നേടുകയായിരുന്നു.