ബംഗളൂരൂ: യുവതിയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. നാൽപ്പത്തിയാറുകാരനായ മഹേഷ് കുമാർ ആണ് ഭാര്യ മീനയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. അവിഹിത ബന്ധമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.
മഹേഷ് കുമാർ മഹാരാഷ്ട്രയിൽ ക്രെയിൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മഹേഷിനെ കാണാനില്ലായിരുന്നു. ഫോൺ മുറിയിൽ വച്ച്, വീട് പൂട്ടിയാണ് ഇയാൾ പോയത്. തൊട്ടടുത്ത ദിവസം മരത്തിൽ തൂങ്ങിമരിച്ചനിലയിൽ ഇയാളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
മീനയ്ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം യുവതി ഭർത്താവിനോട് സമ്മതിക്കുകയും ചെയ്തു. അയാൾ ആവശ്യപ്പെട്ടെങ്കിലും ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. നിന്റെ ഭവിയോർത്ത് മാത്രമാണ് അമ്മയെ കൊല്ലാതിരിക്കുന്നതെന്ന് മഹേഷ് നേരത്തെ മകനോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച മീനയും മഹേഷും തമ്മിൽ വഴക്കുണ്ടായി. ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ മഹേഷ് മകനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് മകന്റെ പെൺസുഹൃത്തിനെ വിളിച്ചു. മകനെ നന്നായി നോക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.