j

മുംബയ്: മുംബയിലെ സിയോൺ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമം. ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. മദ്യപിച്ച് രോഗിയോടൊപ്പം എത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചത്. തുടർന്ന് രോഗിയടങ്ങുന്ന സംഘം ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിരോധിക്കുന്നതിനിടെ ഡോക്ടർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.