pic

ബാങ്കോക്ക്: തായ്‌ലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി പേതോംഗ്‌താൻ ഷിനവത്ര (37) ചുമതലയേറ്റു. ഇന്നലെ പേതോംഗ്‌താനെ ഔദ്യോഗികമായി നിയമിച്ച തായ്‌ രാജാവ് വജീറലോംഗ്‌കോൺ സർക്കാർ രൂപീകരിക്കാനുള്ള അനുമതിയും നൽകി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ മകളായ പേതോംഗ്‌താൻ. തായ് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് പേതോംഗ്‌താൻ. മുൻ പ്രധാനമന്ത്രി സ്രേത്ത തവിസിനെ ഭരണഘടനാ കോടതി പുറത്താക്കിയതിന് പിന്നാലെ വെള്ളിയാഴ്ച പാർലമെന്റിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഫ്യൂ തായ് പാർട്ടി നേതാവായ പേതോംഗ്‌താനെ തിരഞ്ഞെടുത്തത്.