pic

ധാക്ക: ഒരു മാസം നീണ്ട ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിലെ യൂണിവേഴ്സിറ്റികൾ,​ സെക്കൻഡറി സ്കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. ഞായർ മുതൽ വ്യാഴം വരെയാണ് ബംഗ്ലാദേശിൽ പ്രവൃത്തി ദിനങ്ങൾ. മാറ്റിവച്ച ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷകളും മറ്റും സെപ്തംബർ 11 മുതൽ നടക്കും.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് കാരണമായ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ജൂലായ് 17നാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചത്. ഈ മാസം അഞ്ചിനാണ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഹസീന ഇന്ത്യയിൽ അഭയം തേടിയത്.