anna-rajan

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നടിയാണ് അന്ന രേഷ്മ രാജൻ. സിനിമയിലെ എന്ന പോലെ തന്നെ നടി സോഷ്യൽ മീഡിയയിലും സജീവയാണ്. നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമാകുന്ന താരം കൂടിയാണ് അന്ന. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

'സ്ത്രീ 2' എന്ന സിനിമയിലെ 'ആജ് കി രാത് മസാ' എന്ന പാട്ടിനൊടൊപ്പം അന്ന നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മലാണ് അന്നയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. 'ലിച്ചി ഫാൻസ് എവിടെ', 'ചേച്ചി സൂപ്പർ ആണ്' എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.

View this post on Instagram

A post shared by Ajmal Latheef (@ajmal_photography_)


മുൻപ് അന്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഡാൻസ് വീഡിയോയ്ക്ക് താഴെ ബോഡി ഷെയിമിംഗ് കമന്റ് ഇട്ടവരോട് തന്റെ രോഗാവസ്ഥയെക്കുറിച്ച് അന്ന് താരം വെളിപ്പെടുത്തിയിരുന്നു. 'നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായില്ലെങ്കിൽ അത് പറയാം. എന്നാൽ ഇത്തരത്തിൽ കമന്റ് ചെയ്യുന്നതും, അതിന് പലരും ലൈക്ക് ചെയ്യുന്നതും കാണുന്നത് വേദനാജനകമാണ്. ഡാൻസ് ചെയ്യുന്ന ആ വീഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസമാകുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. ഓട്ടോ ഇമ്മ്യൂൺ തൈറോയിഡിനെതിരെ പോരാടുന്നയാളാണ് ഞാൻ. ചില സമയങ്ങളിൽ ശരീരത്തിന് വീക്കം അനുഭവപ്പെടും, മറ്റുചില സമയങ്ങളിൽ മെലിയും. ചിലപ്പോൾ മുഖം വീർക്കും. സന്ധികളിൽ വേദന അനുഭവപ്പെടും. അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ അനുഭവിക്കുന്നു. രണ്ട് വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുകയാണ്,' - എന്നാണ് നടി അന്ന് പറഞ്ഞത്.